മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബര്‍ 15ന് വോട്ടെടുപ്പ്

 മഹാരാഷ്ട്ര ഹരിയാന , തെരഞ്ഞെടുപ്പ് , കോണ്‍ഗ്രസ് , ബിജെപി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (08:12 IST)
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. രണ്ടിടത്തും ഒറ്റ ഘട്ടമായി ഒക്ടോബര്‍ 15ന് വോട്ടെടുപ്പ്. 19ന് വോട്ടെണ്ണല്‍ നടക്കും. ഈമാസം 20 മുതല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാം.

മഹാരാഷ്ട്രയില്‍ 15 വര്‍ഷമായി കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണ് അധികാരത്തില്‍. ഹരിയാന കോണ്‍ഗ്രസ് ഭരിക്കുന്നു. ഹരിയാനയിലെ 90ഉം മഹാരാഷ്ട്രയിലെ 288 സീറ്റുകളിലുമാണ് അടുത്തമാസം 15ന് വോട്ടെടുപ്പ് നടക്കുക. ഹരിയാനയില്‍ കോണ്‍ഗ്രസിന് 40ഉം പ്രധാന പ്രതിപക്ഷമായ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന് 31ഉം സീറ്റാണ് ഇപ്പോഴുള്ളത്. ബിജെപിക്ക് നാലു സീറ്റു മാത്രം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റു മാത്രം കോണ്‍ഗ്രസിന് കിട്ടിയ മഹാരാഷ്ട്രയില്‍, നിയമസഭയിലെ അംഗബലം 82 ആണ്. എന്‍സിപിക്ക് 62 സീറ്റ്. ബിജെപി-ശിവസേനാ സഖ്യത്തിന് കിട്ടിയത് 90 സീറ്റ്. 13 സീറ്റാണ് എംഎന്‍എസിന്.

രണ്ടിടത്തെയും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയിലെ കാണ്ടമാല്‍, മഹാരാഷ്ട്രയിലെ ബീഡ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അടുത്തമാസം 15ന് നടക്കും. അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഓരോ നിയമസഭാ സീറ്റിലേക്കും ഇക്കൂട്ടത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തിമായ സര്‍ക്കാര്‍ വിരുദ്ധ തരംഗം മറികടന്ന് ഹരിയാനയും മഹാരാഷ്ട്രയും തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെങ്കില്‍ നരേന്ദ്രമോഡിയുടെ പ്രതിഛായയ്ക്ക് മങ്ങലേറ്റിട്ടില്ലെന്നും പുതിയ പ്രസിഡന്റെ അമിത്ഷ പാര്‍ട്ടിയെ ശരിയായ ദിശയിലാണ് നയിക്കുന്നതെന്നും തെളിയിക്കാനുള്ള അവസര ഈ ഉപതെരഞ്ഞെടുപ്പുകള്‍ബിജെപിക്ക്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :