മഹാരാഷ്ട്രയില്‍ ശിവസേന പ്രതിപക്ഷത്തിരിക്കും

മഹാരാഷ്ട്ര, ശിവസേന, ബിജെപി
ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (19:11 IST)
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ തോല്‍ക്കാന്‍ മനസില്ലാതെ ശിവസേന. ഇനി രാഷ്ട്ര്രിയ വിലപേശലിനില്ലാതെ പ്രതിപക്ഷത്തിരിക്കാന്‍ സേന തീരുമാനിച്ചു. തിങ്കളാഴ്ച ചേര്‍ന്ന നിയമസഭയില്‍ പ്രതിപക്ഷ നിരയിലാണ് ഇരുന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനും പാര്‍ട്ടി ആവശ്യമുന്നയിച്ചിട്ടുണ്ട്.

ആവശ്യമുന്നയിച്ച് നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായ ഏക്‌നാഥ് ഷിന്‍ഡെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണെന്ന് ശിവസേന തീരുമാനമറിയിച്ചിരുന്നു. എന്നാല്‍ ഇത് ശിവസേനയുടെ അന്തിമ തീരുമാനമല്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ആത്യന്തികമായി ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് സേന ഇത്തരമൊരു അവകാശവാദമുന്നയിച്ചത് എന്നാണ് വിലയിരുത്തുന്നത്.

എന്‍സിപിയുടെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ ശിവസേന ബിജെപിക്ക് രണ്ടുദിവസത്തെ സമയം സേന നല്‍കിയിരുന്നു. അതിനാല്‍ ഇനി ഇക്കാര്യത്തില്‍ ബിജെപിയുടെ പ്രതികരണം അനുസരിച്ചിരിക്കും മഹാരാഷ്ട്ര മന്ത്രിസഭയുടെ ഭാവി. മഹാരാഷ്ട്രയില്‍ ശിവസേന പ്രതിപക്ഷത്തിരുന്നാല്‍ കേന്ദ്രമന്ത്രിസഭയിലും മാറ്റങ്ങളുണ്ടാകും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :