മുതിര്‍ന്ന എന്‍സിപി നേതാവ് ആര്‍ ആര്‍ പാട്ടീല്‍ അന്തരിച്ചു

മുംബൈ| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (17:59 IST)
മഹാരാഷ്ട്രയുടെ മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ആര്‍ ആര്‍ പാട്ടീല്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പാട്ടീല്‍.

ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാട്ടിലിനെ അര്‍ബുദരോഗം മുര്‍ഛിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 1990 ല്‍ ആദ്യമായി മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാട്ടീല്‍ 2009 ല്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായി. 2004 ല്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായിരുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലേ സാംഗളയില്‍ നിന്നുള്ള നേതാവാണ് പാട്ടീല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :