പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്‌മണ്‍ അന്തരിച്ചു

പുനെ| Joys Joy| Last Modified ചൊവ്വ, 27 ജനുവരി 2015 (07:43 IST)
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്‌മണ്‍ അന്തരിച്ചു. 94 വയസ്സ് ആയിരുന്നു. പുണെയില്‍ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളുമായി ചികിത്സയില്‍ ആയിരുന്നു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് പുനെയില്‍ ശവസംസ്കാര ചടങ്ങുകള്‍ നടക്കും.

പോക്കറ്റ് കാര്‍ട്ടൂണിലെ 'ദി കോമണ്‍മാന്‍ 'എന്ന കഥാപാത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്‍ കെ ലക്ഷ്മണ്‍ ‍.

സുഖമില്ലാതായതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് അദ്ദേഹത്തെ പുനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില പിന്നീട് മോശമാകുകയായിരുന്നു. വെറ്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.

പ്രശസ്ത നോവലിസറ്റ് ആര്‍ കെ നാരായണന്‍ സഹോദരനാണ്. 2005ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച ലക്ഷ്മണ്‍ 1984 ലെ മാഗ്‌സസെ അവാര്‍ഡ് ജേതാവുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :