സ്റ്റൈല്‍ മന്നന് ബിജെപിയുടെ ക്ഷണം

ന്യൂഡല്‍ഹി| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (10:27 IST)
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് ബിജെപിയുടെ ക്ഷണം. ബിജെപി തമിഴ്‌നാട് ഘടകമാണ് രജനീകാന്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പാര്‍ട്ടിയുടെ ഗുഡ് ബുക്കില്‍ ഇടം നേടിയ ആളാണ് രജനീകാന്തെന്ന് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സുന്ദരരാജന്‍ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോഡിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ രജനീകാന്തുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചും തമിഴിസൈ സുന്ദരരാജന്‍ ഓര്‍മ്മിച്ചു.

തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രജനീകാന്തിനെ കൊണ്ടുവരാനുള്ള ശ്രമം ബിജെപി നടത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്ന് തമിഴിസൈ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനിക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നതെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ രജനീകാന്തിന് എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് വരാമെന്നും തമിഴിസൈ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :