മഹാരാഷ്ട്രയിൽ ഒറ്റദിവസം പതിനായിരത്തിനടുത്ത് രോഗികൾ, 258 മരണം

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 20 ജൂലൈ 2020 (10:50 IST)
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ മാത്രം പതിനയിരത്തിനടുത്ത് രോഗബാധിതർ. 9,518 പേർക്കാണ് ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. സംസത്ത് ഒറ്റ ദിവസം പതിനായിരത്തിനടത്ത് ആളുകൾക്ക് രോഗബധ സ്ഥിരീകരിയ്ക്കുന്നത് ഇതാദ്യമാണ്. ഇതോടെ മഹാരഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി

ഇന്നലെ മാത്രം 258 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. 11,854 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് മഹാരാഷ്ട്രയിൽ ജീവൻ നഷ്ടമായത്. മുംബൈ നഗരത്തിൽ മാത്രം ഇന്നലെ 1,038 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 64 പേരാണ് മുംബൈ നഗരത്തിൽ മരണപ്പെട്ടത്. രാജ്യത്ത് ഏറ്റവുമധികം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചും, ഏറ്റവുമധികം ആളുകൾ മരണട്ടതും മഹാരാഷ്ട്രയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :