ഒറ്റദിവസം 40,425 പേർക്ക് രോഗബാധ, 681 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 20 ജൂലൈ 2020 (10:00 IST)
ഡൽഹി; ഒറ്റ ദിവസം രാജ്യത്ത് 40,425 പേർക്ക് രോഗബാധ. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ലക്ഷം കടന്നു. 11,18,043 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 3,90,459 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 7,00,087 പേർ രോഗമുക്തി നേടി.

681 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 27,497 ആയി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 3,10,455 ആയി. ഇന്നലെ മാത്രം 9,518 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. 258 പേർ മരണപ്പെടുകയും ചെയ്തു. 11,854 പേരാണ് മഹാരാഷ്ട്രയിൽ രോഗബാധയെ തുടർന്ന് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :