കേന്ദ്രമന്ത്രി ആനന്ത് ഗീഥേ രാജിവച്ചേക്കും

ന്യൂഡല്‍ഹി| vishnu| Last Modified ഞായര്‍, 9 നവം‌ബര്‍ 2014 (16:14 IST)
ബിജെപി ബന്ധം വഷളാകുന്നതായി സൂചന്‍. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ ശിവസേനയുടെ കേന്ദ്രമന്ത്രി അനന്ദ് ഗീതെ രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ പുറത്ത് വന്നു.
ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയുമായി അനന്ദ് ഗീഥെ കൂടിക്കാഴ്ചക്കെത്തിയതിനു പിന്നാലെയാണ് രാജി അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്.

നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനിന്നിരുന്നു. ശിവസേന എംപി അനില്‍ ദേശായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പിന്മാറി. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന അനില്‍ ദേശായി, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നിര്‍ദേശപ്രകാരം മുംബൈക്ക് മടങ്ങി.

രാവിലെ ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേശായി മോദി മന്ത്രിസഭയുടെ ഭാഗമാകുമെന്നായിരുന്നു രാവിലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. അതേ സമയം ശിവസേന എം‌പി സുരേഷ് പ്രഭു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിലും സേനയ്ക്ക് അതൃപ്തിയുണ്ട്. സുരേഷ് പ്രഭു തങ്ങളുടെ പ്രതിനിധിയല്ല എന്നാണ് സേന ഇപ്പോള്‍ പറയുന്നത്.

മഹാരാഷ്ട്രയിലെ ഭരണപങ്കാളിത്തം സംബന്ധിച്ചു വ്യക്തത ലഭിക്കാതെ കൂടുതല്‍ മന്ത്രിമാരെ വേണ്ട എന്ന കടുംപിടിത്തത്തിലാണ് ശിവസേന. മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി പദമാണ് ശിവസേന ആവശ്യപ്പെടുന്നത്. എന്നാല്‍ വിശ്വാസവോട്ടിനു മുന്‍പ് മന്ത്രിസഭയില്‍ സേനയെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :