Sumeesh|
Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (17:07 IST)
മഹാരാഷ്ട്ര: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറവു വരുത്തിയ സാഹചര്യത്തിൽ നികുതി കുറക്കാൻ തയ്യാറാണെന്ന്
മഹാരാഷ്ട്ര സർക്കാർ. 2.50 രൂപയാവും മഹാരാഷ്ട്ര കുറക്കുക. ഇതോടെ ഇന്ധനവിലയിൽ മഹാരാഷ്ട്രയിൽ 5 രൂപയുടെ കുറവുണ്ടാകും.
അതേ സമയം കേരളം നികുതി കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവനായി കുറയ്ക്കട്ടെയെന്നും അതിനു ശേഷം സംസ്ഥാനങ്ങാൾ കുറക്കുന്നത് ആലോചിക്കാം എന്നുമാണ് തോമസ് ഐസക് പറഞ്ഞത്.
കേന്ദ്ര സർക്കാർ നികുതി കുറച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോടും രണ്ടര രൂപ നികുതി കുറക്കാൻ ആവശ്യപ്പെടുമെന്നും അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങൾ നികുതി കുറച്ചില്ലെങ്കിൽ അത് ജനങ്ങൾ ചോദിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.