ഈ അറുപതുകാരൻ ‘വിസ്കി‘ വിറ്റുപോയത് 8 കോടിക്ക് !

Sumeesh| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (14:41 IST)
എഡിന്‍ബറോ: 60 വർഷം പഴക്കുമുള്ള അപൂർവ വിസ്കി എഡിന്‍ബറോയിൽ നടന്ന ലേലത്തിൽ വിറ്റിപോയത് എട്ട് കോടി രൂപക്ക്. അപൂർവമായ മക്‌അലന്‍ വലേറിയോ അദാമി 1926 ബ്രാന്‍ഡിന്റെ, 1926 വിസ്കിയാണ് എട്ട് കോടിക്ക് വിറ്റുപോയത്.

1926ലാണ് ഈ വിസ്കി തയ്യാറാക്കിയത്. ഇത് കുപ്പിയിൽ നിറച്ചതാവട്ടെ 1986ലും. ബുധനാഴ്ച എഡിന്‍ബറോയിലെ ബോന്‍ഹാംസിലാണ് ലേലം നടന്നത്. അപൂർവമായ ഈ കരുത്തൻ അറുപത് കാരനെ സ്വന്തമാക്കുന്നതിനായി നിരവധി പേരാണ് ലേലത്തിനായി എത്തിച്ചേർന്നത്.

ഈ വർഷം തന്നെ മെയിൽ നടന്ന ലേലത്തിൽ ഒരു കുപ്പി എട്ടു ലക്ഷം പൌണ്ടിനാണ് വിറ്റുപോയത്. മക്‌അലന്‍ വലേറിയോ അദാമിയും പീറ്റര്‍ ബ്ലാക്ക് എന്നീ ബ്രാൻഡുകളിൽ ആകെ 24 കുപ്പികൾ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ 12 എണ്ണം ബ്ലാക് ലേബലിലും 12 വലേറിയോ അദാമിയും ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :