VISHNU N L|
Last Updated:
ശനി, 4 ജൂലൈ 2015 (16:19 IST)
മദ്രസകളെ സ്‌കൂളിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കിയ സംസ്‌ഥാന സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ശിവസേന. മദ്രസകള്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മതപരമായ വിദ്യാഭ്യാസം മാത്രമെ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ സ്‌കൂളിന്റെ നിര്‍വചനത്തില്‍ നിന്ന് മദ്രസകളെ ഒഴിവാക്കിയത്. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമിട്ടാണെന്ന്
ശിവസേന കുറ്റപ്പെടുത്തി.
ശിവസേനയുടെ മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് ശിവസേന രംഗത്ത് വന്നത്. മുസ്ലീം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതില്‍ എന്താണ് തെറ്റെന്നും ശിവസേന ചോദിക്കുന്നു. മദ്രസകള്‍ മാത്രമല്ല, മറ്റ് മതവിഭാഗങ്ങള്‍ നടത്തുന്ന മതപാഠശാലകളെയും സ്‌കൂളിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടി.