മധ്യപ്രദേശ് ട്രെയിന്‍ അപകടത്തില്‍ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (12:19 IST)
മധ്യപ്രദേശില്‍ രണ്ടു ട്രെയിനുകള്‍ പാളം തെറ്റി മറിഞ്ഞ്
ഉണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദു:ഖം രേഖപ്പെടുത്തി. ട്വിറ്ററിലാണ് പ്രധാനമന്ത്രി തന്റെ വേദന പങ്കു വെച്ചത്. രണ്ട് ട്രെയിന്‍ അപകടങ്ങളിലായി 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടം നടന്ന സാഹചര്യത്തില്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട അധികൃതര്‍ ഉടന്‍ ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

“മധ്യപ്രദേശില്‍ ഉണ്ടായ രണ്ടു ട്രെയിന്‍ അപകടങ്ങള്‍ വേദനിപ്പിക്കുന്നതാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു”. മോഡി ട്വീറ്റ് ചെയ്തു. അപകടത്തില്‍പ്പെട്ടവര്‍ക്ക് തന്റെ പ്രാര്‍ത്ഥനയുണ്ടെന്ന് മറ്റൊരു ട്വീറ്റിലും മോഡി പറഞ്ഞു.

അപകടത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രാത്രിയാണ് കാമയാനി എക്സ്‌പ്രസിന്റെ ഏഴു കോച്ചുകളും ജനത എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളും പാളം തെറ്റിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :