കലാമിന്റെ ഭൌതികശരീരം ഡല്‍ഹിയിലെത്തിച്ചു; പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അന്തിമോപചാരമര്‍പ്പിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 28 ജൂലൈ 2015 (12:58 IST)
തിങ്കളാഴ്ച രാത്രി ഷില്ലോങ്ങില്‍ അന്തരിച്ച മുന്‍ രാഷ്‌ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ പി ജെ അബ്‌ദുള്‍ കലാമിന്റെ ഭൌതികശരീരം ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ പാലം അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്.

രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജംഗ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി, കര, നാവിക, വ്യോമ സേനാവിഭാഗങ്ങള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ കലാമിന് അന്തിമോപചാരം അര്‍പ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :