ലവ് ജിഹാദിന് 10 വർഷം തടവ്, വിവാഹം നടത്തുന്ന പുരോഹിതന് അഞ്ച് വർഷം തടവ്, ഉത്തർപ്രദേശിന് പിന്നാലെ നിയമവുമായി മധ്യപ്രദേശ്

അഭിറാം മനോഹർ| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (13:55 IST)
ഉത്തർപ്രദേശിന് പിന്നാലെ ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ ലവ് ജിഹാദിനെതിരെ ശിക്ഷ കർശനമാക്കുന്നു. ഇതിനായി ബിൽ തയ്യാറാക്കിയിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. ഈ ബിൽ പ്രകാരം കലക്ടറുടെ അനുമതി ഇല്ലാതെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന മതപുരോഹിതര്‍ക്ക് അഞ്ച് വര്‍ഷം തടവാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്.

ബിൽ ഡിസംബര്‍ 28ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ധർമ്മ സ്വതന്ത്രത ബിൽ എന്നാണ് നിയമത്തിന്റെ ‌പേര്. അനുമതി ലഭിക്കാതെ നടത്തുന്ന വിവാഹങ്ങൾക്ക് സൗകര്യമൊരുക്കുന്ന ആരുടെയും പേരിൽ ജാമ്യമില്ലാ കുറ്റം ചുമത്തും. അങ്ങനെ സൌകര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയുമെല്ലാം രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ബില്ലില്‍ പറയുന്നുണ്ട്. ഉത്തർപ്രദേശ് സർക്കാർ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :