മാതാവ് കോണ്‍ഗ്രസ് അനുഭാവി, പിതാവ് കമ്മ്യൂണിസ്‌റ്, മകള്‍ ബിജെപി സ്ഥാനാര്‍ഥി

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 25 നവം‌ബര്‍ 2020 (16:20 IST)
മൂന്നാര്‍: തോട്ടം മേഖലയിലെ ഒരു വീട്ടിലെ കാര്യമാണിത് മാതാവ് കോണ്‍ഗ്രസ് അനുഭാവി, പിതാവ് കമ്മ്യൂണിസ്‌റ്, മകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി. മൂന്നാറിലെ ഗൂഡാര്‍വിള എസ്റ്റേറ്റിലെ പതിനാലാം വാര്‍ഡിലാണ് ഈ വീട്ടിലെ മകളായ അനുപ്രിയ (22)
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

മൂന്നാറിലെ വിവിധ എസ്‌റേറ്റുകളില്‍ ഇപ്പോള്‍ എന്‍.ഡി.എ ക്ക് മികച്ച സ്ഥാനാര്ഥികളാണുള്ളത്. പ്രധാനമായും യുവ തലമുറയെയാണ് ഇവര്‍ സ്ഥാനാര്ഥികളാക്കിയത്.

നെറ്റിക്കുടി ഡിവിഷനിലെ പതിനാലാം വാര്‍ഡില്‍ അനുപ്രിയയ്ക്കെതിരായി മികച്ച സ്ഥാനാര്ഥികളാണ് എല്‍.ഡി.എഫും യു.ഡി.എഫും നിര്‍ത്തുന്നത് എങ്കിലും മാതാപിതാക്കളായ മുരുകയ്യ
-
ലക്ഷ്മി ദമ്പതികള്‍ അനുപ്രിയയുടെ ഇഷ്ടത്തിന് എതിരുനിന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :