മധ്യപ്രദേശില്‍ കര്‍ഷകര്‍ ബ്രിട്ടീഷ് പതാകയേന്തി പ്രതിഷേധിച്ചു

ഭോപ്പാല്‍| Last Modified ശനി, 6 ജൂണ്‍ 2015 (20:04 IST)
മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന പവര്‍ക്കട്ടില്‍ പ്രതിഷേധിച്ച്
കര്‍ഷകര്‍ ബ്രിട്ടീഷ് പതാകയേന്തി പ്രതിഷേധിച്ചു. മധ്യപ്രദേശിലെ ചത്തര്‍പൂരിലാണ് സംഭവം.കൈയില്‍ ബ്രിട്ടീഷ് പതാകയുമേന്തി 20 ഓളം പേരാണ് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്. ഇതിനു ശേഷം ഇവര്‍
റോഡ് ഉപരോധിക്കാനുള്ള ശ്രമവും നടത്തി. ശ്രമിച്ചു. തുടര്‍ന്ന് സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് സമരക്കാരുമായി ചര്‍ച്ച നടത്തി.

എന്നാല്‍ നിരന്തരമുണ്ടാകുന്ന വൈദ്യുത തകരാറിന് പരിഹാരമുണ്ടായാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു സമരക്കാര്‍. പിന്നീട് പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചത്. സംഭവത്തില്‍ കര്‍ഷകര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു. സംഭവത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടെന്ന് ബിജെപി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :