സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 28 ഡിസംബര്‍ 2023 (09:40 IST)
താപനില കുറഞ്ഞതിന് പിന്നാലെ ലക്‌നൗവില്‍ ശ്വാസകോശ രോഗികളുടെ എണ്ണം 25ശതമാനം കൂടിയതായി റിപ്പോര്‍ട്ട്. താപനില കുറഞ്ഞതോടെ വായുമലിനീകരണം കൂടിയിരിക്കുകയാണ്. മഞ്ഞുകാലം തുടങ്ങിയതിനാല്‍ ശ്വസനപ്രശ്‌നവുമായി വരുന്നവരുടെഎണ്ണം കൂടിയിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം ആസ്മ, ക്ഷയം, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശരോഗികളില്‍ ഓക്‌സിജന്റെ അളവ് വളരെ കുറയുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ തന്നെ ഇവരില്‍ വൈറസ് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.