മട്ടന്‍ കാരണം കല്യാണം മുടങ്ങി;വിവാഹ വേണ്ടെന്നുവെച്ച് വരന്റെ കുടുംബം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഡിസം‌ബര്‍ 2023 (13:06 IST)
കല്യാണ നിശ്ചയ ദിവസം വധുവിന്റെ വീട്ടുകാര്‍ മട്ടന്‍ വിഭവം വിളമ്പില്ലെന്ന കാരണത്താല്‍ വിവാഹം മുടങ്ങി. തെലുങ്കാനയിലാണ് മട്ടന്റെ പേര് പറഞ്ഞ് വരന്റെ കുടുംബം വിവാഹം ഉപേക്ഷിച്ചത്.നിസാമാബാദ് സ്വദേശിനിയായ യുവതിയുടെയും ജഗ്തിയാല്‍ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം നവംബറില്‍ ആയിരുന്നു. നിശ്ചയ ചടങ്ങുകള്‍ വധുവിന്റെ വീട്ടില്‍ വച്ചായിരുന്നു നടന്നത്.

വിവാഹനിശ്ചയ ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ എത്തിയവര്‍ക്കായി മാംസാഹാരമടങ്ങിയ വിരുന്ന് വധുവിന്റെ വീട്ടുകാര്‍ ഒരുക്കിയിരുന്നു.ആട്ടിന്‍കാല്‍ ഞെല്ലി (ആടിന്റെ മജ്ജകൊണ്ടുണ്ടാക്കുന്ന വിഭവം) വിളമ്പിയില്ലെന്ന് പറഞ്ഞുകൊണ്ട് വരന്റെ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കി. വിരുന്നില്‍ ഈ വിഭവം ഉണ്ടായിരുന്നില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. ഇതോടെ പോലീസും സ്ഥലത്ത് എത്തി.

പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. വധുവിന്റെ കുടുംബം തങ്ങളെ അപമാനിച്ചു എന്നാണ് വരന്റെ വീട്ടുകാര്‍ പറയുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും വധുവിന്റെ കുടുംബം മട്ടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് വരന്റെ കുടുംബം പറഞ്ഞത്. വരന്റെ വീട്ടുകാര്‍ ഇതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :