അഭിറാം മനോഹർ|
Last Modified ഞായര്‍, 9 ഫെബ്രുവരി 2025 (15:27 IST)
സാമ്പത്തിക അച്ചടക്കം സൂചിപ്പിക്കുന്ന സിബില്‍ സ്‌കോര്‍ കുറവാണെന്ന കാരണത്താല്‍ യുവാവിന്റെ വിവാഹം മുടങ്ങി. മഹാരാഷ്ട്ര അകോള ജില്ലയിലെ മുര്‍തിസാപൂരിലാണ് സംഭവം നടന്നത്.
വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിച്ചപ്പോള്‍ വരന്‍ എടുത്ത പല വായ്പകളും കൃത്യമായി അടച്ചിട്ടില്ലെന്ന് മനസിലായി. സാമ്പത്തിക ബാധ്യത ഭാവിയില്‍ പ്രശ്‌നമാകുമെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ നിലപാടെടുത്തതോടെയാണ് വിവാഹം മുടങ്ങിയത്.