Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജനുവരി 2025 (18:16 IST)
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. വിവാഹം, വിവാഹമോചനം, ഒരുമിച്ചുള്ള ജീവിതം, പിന്തുടര്‍ച്ചാവകാശം, അന്തരാവകാശം തുടങ്ങിയവയിലെല്ലാം പുതിയ മാറ്റങ്ങള്‍ ഇതോടെ നിലവില്‍ വന്നു. രാജ്യത്തുടനീളം ഏകസിവില്‍ കോഡ് നടപ്പിലാക്കുമെന്ന ബിജെപി സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ക്കിടെ ഇതിന്റെ പരീക്ഷണഭൂമി കൂടിയായി ഉത്തരാഖണ്ഡ് മാറും. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന ഉത്തരാഖണ്ഡുകാര്‍ക്കും നിയമം ബാധകമാണ്.

ആദിവാസി വിഭാഗങ്ങളെയും മറ്റ് ചില പ്രത്യേക വിഭാഗങ്ങളെയും ഏകീകൃത സിവില്‍ കോഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിവാഹത്തിനായി പുരുഷന്മാര്‍ 21ഉം സ്ത്രീകള്‍ 18ഉം വയസ് കഴിഞ്ഞിരിക്കുന്നവരാകണം. ജീവിച്ചിരിക്കുന്ന പങ്കാളിയില്ലാത്തവര്‍ക്ക് മാത്രമെ മറ്റൊരു വിവാഹം നടത്താന്‍ സാധിക്കുകയുള്ളു. വിവാഹം കഴിക്കുന്നവര്‍ക്ക് മാനസികപ്രാപ്തി കൂടി വേണം.


ബഹുഭാര്യത്വവും ബഹുഭര്‍തതൃത്വവും ഒരു മതത്തിലുള്ളവര്‍ക്കും അനുവദനീയമല്ല


നിക്കാഹ് ഹലാലയ്ക്ക് സമ്പൂര്‍ണ്ണ നിരോധനം, വിവാഹബന്ധം വേര്‍പ്പെടുത്തിയ മുസ്ലീം ദമ്പതിമാര്‍ തമ്മില്‍ പുനര്‍ വിവാഹം ചെയ്യണമെങ്കില്‍ അതിലെ വനിതാപങ്കാളീ മറ്റൊരാളെ വിവാഹം ചെയ്ത ശേഷം ബന്ധം വേര്‍പ്പെടുത്തണമെന്ന വ്യവസ്ഥയാണ് നിക്കാഹ് ഹലാല.


മതപരമായ ആചാരങ്ങള്‍ക്കനുസരിച്ച് രജിസ്‌ട്രേഷന്‍ നടത്താം. എന്നാല്‍ വിവാഹം 60 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം.
സൈനികര്‍ക്കും യുദ്ധമേഖലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ ഇളവുകള്‍ ലഭിക്കും.


വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെയായിരിക്കണം. വിവാഹമോചന നടപടികളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കണമെന്നും നിയമത്തില്‍ പറയുന്നു.


വിവാഹം ചെയ്യാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഉത്തരാഖണ്ഡുകാര്‍ ആണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്നവരാണെങ്കില്‍ ഇത് നടത്തണം. തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടവരാണെന്ന സത്യപ്രസ്താവനയോട് കൂടിയാണ് ഇതിനായി രജിസ്റ്റാര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാനത്തിന് പുറത്തുള്ള ഉത്തരാഖണ്ഡുകാരാണ് ഇങ്ങനെ താമസിക്കുന്നതെങ്കില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കണം.


രജിസ്‌ട്രേഷനില്‍ ഒരു മാസം വരെ കാലതാമസമോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ 6 മാസം വരെ തടവും 25,000 രൂപ പിഴയും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ കുട്ടികള്‍ക്ക് നിയമപരമായി വിവാഹിതരായ മാതാപിതാക്കളില്‍ നിന്നുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ടാകും.ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരു സ്ത്രീയെ പങ്കാളി ഉപേക്ഷിച്ചാല്‍ വിവാഹത്തില്‍ ബാധകമായ നഷ്ടപരിഹാരം നല്‍കണം. ബന്ധം അവസാനിപ്പിക്കുമ്പോഴും രജിസ്ട്രാറെ അറിയിക്കുകയും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുകയും വേണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ ...

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ അഥവാ സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ ...

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം, ആ വകുപ്പ് ...

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം, ആ വകുപ്പ് വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു: സുരേഷ് ഗോപി
ആദിവാസി, ഗോത്രവര്‍ഗങ്ങളുടെ കാര്യങ്ങള്‍ ബ്രാഹ്മണനോ നായുഡുവോ നോക്കട്ടെ. ആദിവാസി വകുപ്പ് ...

സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ...

സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്
തടിയില്ല, സൗന്ദര്യമില്ല എന്ന പേരില്‍ ഭര്‍ത്താവ് വണ്ടിയില്‍ പോലും കയറ്റാറുണ്ടായിരുന്നില്ല. ...

റെയിൽവേ സേവനങ്ങളെല്ലാം ഇനി ഒരൊറ്റ ആപ്പിൽ, സ്വാ റെയിൽ സൂപ്പർ ...

റെയിൽവേ സേവനങ്ങളെല്ലാം ഇനി ഒരൊറ്റ ആപ്പിൽ, സ്വാ റെയിൽ സൂപ്പർ ആപ്പ് പുറത്തിറങ്ങി
ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളും ഈ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ...

വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ ...

വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മൂന്നു ...