എയര്‍ ഇന്ത്യ വിമാനത്തില്‍ നല്കിയ ഭക്ഷണത്തില്‍ പല്ലി

മുംബൈ| JOYS JOY| Last Modified ശനി, 13 ജൂണ്‍ 2015 (13:40 IST)
എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നല്കിയ ഭക്ഷണത്തില്‍ പല്ലി. വ്യാഴാഴ്ച ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ 111 വിമാനത്തില്‍ യാത്രക്കാര്‍ക്ക് നല്കിയ ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്.

പായ്‌ക്ക് ചെയ്ത് നല്കിയ ഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും നിരവധി യാത്രക്കാര്‍ ഭക്ഷണം കഴിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബര്‍ഗറിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്ന നിലയിലാണ് പല്ലിയെ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് യാത്രക്കാരന്‍ എയര്‍ ഇന്ത്യയ്ക്ക് പരാതി നല്കി. അതേസമയം, വിമാനത്തിലെ ഭക്ഷണം സൂക്ഷിക്കുന്ന കാബിന്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്
എയര്‍ലൈന്‍ മാനേജ്‌മെന്റിന് പരാതി നല്കിയിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :