എലിശല്യം: എയര്‍ ഇന്ത്യ വിമാനം നിലത്തിറക്കി

ന്യൂ ഡല്‍ഹി:| Last Updated: ബുധന്‍, 27 മെയ് 2015 (18:33 IST)
എയര്‍ ഇന്ത്യയുടെ എ-320 എയര്‍ബസ് എലിശല്യത്തെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഇന്നലെയാണ് സംഭവം നടന്നത്. ജമ്മു കശ്മീരിലെ ലേ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.
പറന്നുയര്‍ന്ന ശേഷമാണ്
വിമാനത്തില്‍
എലികളെ കണ്ടത്.

എലികളെ തുരത്താനുള്ള ഫോഗിംഗ് സംവിധാനം ലേ മാനത്താവളത്തിലുണ്ടായിരുന്നില്ല. അതിനാല്‍ ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നെത്തിയ ഉപകരണം ഉപയോഗിച്ച് വിമാനത്തില്‍ ഫോഗിംഗ് നടത്തി. വിമാനത്തിന്റെ ഇലക്ട്രിക് വയറുകളൊന്നും എലികള്‍ കരണ്ടു നശിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ സുരക്ഷാ പ്രശ്‌നമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :