രാജ്യത്തെ അഭിഭാഷകരില്‍ 30 ശതമാനവും വ്യാജന്മാരാണെന്ന് ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍

ചെന്നൈ| VISHNU N L| Last Modified ഞായര്‍, 26 ജൂലൈ 2015 (10:13 IST)
രാജ്യത്തെ അഭിഭാഷകരില്‍ 30 ശതമാനത്തിന്റെയും നിയമബിരുദം വ്യാജമാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് (ബിസിഐ) അധ്യക്ഷന്‍ മനന്‍കുമാര്‍. ബിസിഐ ചെന്നൈയില്‍ നടത്തിയ അഭിഭാഷക കൂട്ടായ്മയിലാണ് വെളിപ്പെടുത്തല്‍. ഇവര്‍ മതിയായ യോഗ്യത ഇല്ലാത്തവരോ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ കാര്യങ്ങള്‍ ചെയ്യുന്നവരോ ആണെന്നാണ് ഇദ്ദേഹം പറയുന്നത്.

കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരില്‍ 20 ശതമാനവും യോഗ്യതയില്ലാത്തവരാണ്. ഡല്‍ഹി നിയമമന്ത്രിയുടെ നിയമബിരുദം വ്യാജമാണ്. വ്യാജ അഭിഭാഷകരും കോടതിയില്‍ പ്രാക്ടീസ് ചെയ്യാത്ത നിയമബിരുദധാരികളും അഭിഭാഷകവൃത്തിയുടെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു. മോശം അഭിഭാഷകരെയും പ്രാക്ടീസ് ചെയ്യാത്തവരെയും ബാര്‍ കൗണ്‍സില്‍ കണ്ടെത്തും -മനന്‍കുമാര്‍ പറഞ്ഞു.

നിസ്സാരകാര്യങ്ങളുടെ പേരില്‍പ്പോലും അഭിഭാഷകര്‍ പണിമുടക്കും കോടതിബഹിഷ്‌കരണവും നടത്തുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :