ഡല്‍ഹിയില്‍ 2.5 കോടി രൂപ വിലയുള്ള കാര്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (18:42 IST)
ഡല്‍ഹിയില്‍ 2.5 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ കത്തിനശിച്ചു. തെക്കന്‍ ഡല്‍ഹിയിലെ ബദര്‍പൂര്‍ ഏരിയയില്‍ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

കാര്‍ പൂര്‍ണമായി കത്തി നശിച്ചു. എന്നാല്‍ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബദര്‍പുറിലെ ഒരു ഫ്‌ലൈ ഓവറിന് താഴെ വച്ച് പെട്ടെന്ന് കാറിന്റെ പുറകുവശത്ത് നിന്ന് തീ പടരുകയായിരുന്നു. എന്നാല്‍ കാര്‍ കത്തിയതിന്റെ കാരണം വ്യക്തമല്ല.

കാര്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചു.
ഗല്ലോര്‍ഡോ ലംബോര്‍ഗിനി ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന മോഡല്‍ ആണ്. 10 വര്‍ഷത്തിനിടെ 14,000 ലേറേ കാറുകള്‍ കമ്പനി വിറ്റു. 2013 ല്‍ ഈ മോഡലിന്റെ ഉല്‍പാദനം നിര്‍ത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :