സുഷമാ സ്വരാജിന്റയും വസുന്ധര രാജെ സിന്ധ്യയുടെയും രാജി; പാര്‍ലമെന്‍റ് പ്രക്ഷുബ്ധമാകും

ലളിത് മോഡി , സുഷമാ സ്വരാജ് , വസുന്ധര രാജെ സിന്ധ്യ , പാര്‍ലമെന്‍റ്
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 22 ജൂലൈ 2015 (08:15 IST)
മുന്‍ ഐപില്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച സുഷമാ സ്വരാജിന്റയും വസുന്ധര രാജെ സിന്ധ്യയുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. ഇരുവരുടെയും രാജി ആവശ്യപ്പെട്ടു ചൊവ്വാഴ്‌ചയും രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു.

രാജ്യം കണ്ട ഏറ്റവും വലിയ നിയമന കുംഭകോണമായ വ്യാപം അഴിമതി ഉള്‍പ്പെടെയുള്ള കൂടുതല്‍ വിഷയങ്ങള്‍ ഇന്ന് പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചേക്കുമെന്നാണ് അറിയുന്നത്. അതിനാല്‍ രണ്ടാം ദിനത്തില്‍ ലോക്സഭയിലും ഇതേ വിഷയം ഉയര്‍ന്നു വരും. ലളിത് മോഡി വിവാദത്തില്‍ മറ്റു നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞുവെങ്കിലും അത് അംഗീകരിക്കാതെയാണ് സുഷമാ സ്വരാജിന്റെയും വസുന്ധരരാജെ സിന്ധ്യയുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചത്.

ആരോപണവിധേയര്‍ രാജിവെച്ച ശേഷം ചര്‍ച്ച നടത്താമെന്ന നിലപാടാണ് ലളിത് മോഡി വിവാദത്തില്‍ പ്രതിപക്ഷം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സ്വീകരിച്ചത്. രാജ്യസഭയില്‍ ബാലാവകാശ നിയമഭേദഗതി ബില്ലിന്റെ അവതരണമാണ് ഇന്ന് നടക്കേണ്ട പ്രധാന നടപടി. നേരത്തെ ലോക്സഭ പാസ്സാക്കിയ ബില്ലാണ് ഇത്. ലോക്സഭ പാസ്സാക്കിയ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റല്‍ ആക്ട് ഭേദഗതി ബില്ലും പട്ടികയിലുണ്ട്. ലോക്സഭയില്‍ ഡല്‍ഹി ഹൈക്കോടതി നിയമ ഭേദഗതി ബില്ലവതരണമാണ് പ്രധാന നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :