ചെന്നൈ|
webdunia|
Last Updated:
ശനി, 3 മെയ് 2014 (10:34 IST)
കൊച്ചുവേളിയില്‍ നിന്ന് ആസമിലെ ദിബ്രുഗഢിലേക്ക് ജനറല്‍ കോച്ചുകള്‍ മാത്രമുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ്. കൊച്ചുവേളിയില്‍ നിന്ന് മെയ് 3, 17, 31, ജൂണ്‍ 14, 28(ശനിയാഴ്ചകളില്‍) തീയതികളില്‍ രാത്രി പത്തിനാണ് ട്രെയിന്‍ യാത്ര തിരിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് 4.10ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും ബുധനാഴ്ച രാവിലെ 8.15ന് ട്രെയിന്‍ ആസാമിലെ ദിബ്രുഗഢിലുമെത്തും. കോയമ്പത്തൂര്‍ വഴി പോകുന്ന ട്രെയിന്‍ കേരളത്തില്‍ കൊല്ലം, കായങ്കുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്ഥലങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
അസമിലെ ദിബ്രുഗഢില്‍ നിന്ന് മെയ് 8, 22, ജൂണ്‍ 5, 19, ജൂലായ് 3 തീയതികളില്‍ (വ്യാഴാഴ്ചകളില്‍) മടങ്ങുന്ന ട്രെയിന്‍ ശനിയാഴ്ചകളില്‍ വൈകീട്ട് 6.15ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും ഞായറാഴ്ച രാവിലെ 11.40ന് കൊച്ചുവേളിയിലുമെത്തും.