യുവതി ഓടുന്ന ട്രെയിനിന്‍ നിന്നും പുറത്തേക്ക് ചാടി

കുറ്റിപുറം| webdunia| Last Modified വെള്ളി, 2 മെയ് 2014 (12:05 IST)
ട്രെയിന്‍ യാത്രക്കിടെ ടിടി ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. തിരുവനന്തപുരം സ്വദേശി താജുന്നീസ (42)യാണ് കുറ്റിപുറത്ത് വെച്ച് ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയത്.

ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ധി എക്‌സ്പ്രസില്‍ തിരൂരില്‍ നിന്നാണ് താജുന്നിസ കയറിയത്. റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലാതിരുന്ന താജുന്നിസയോട് ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്നും ഇല്ലെങ്കില്‍ പൊലീസില്‍ ഏല്‍പിക്കുമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ടിടി പറഞ്ഞു.

തുടര്‍ന്ന് ഭയന്നുപോയ താജുന്നിസ കുറ്റിപുറത്തെത്തിയപ്പോള്‍ ഓടുന്ന ട്രെയിനില്‍ നിന്നും ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ച്ചയില്‍ ഇവരുടെ കൈക്കും തലക്കുമാണ് പരുക്കേറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :