15 കാരിയെ ബലാത്സംഗം ചെയ്ത മലയാളി ശിവസേനാ നേതാവ് അറസ്റ്റില്‍

മുംബൈ| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (12:42 IST)
15 വയസ്സുകാരിയായ സ്‍കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ ശിവസേന നേതാവ് വാസുദേവ് നമ്പ്യാര്‍ അറസ്റ്റില്‍. ശിവസേനയുടെ ഡെപ്യൂട്ടി പ്രസിഡന്റാണ് ഇയാള്‍.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. ഇയാള്‍ മാ‍സങ്ങളോളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചായാണ് റിപ്പോര്‍ട്ടുകള്‍.

പെണ്‍കുട്ടി ഇയാളുടെ ഉടമസ്ഥതയിലുള്ള
സ്കൂളിലാണ് പഠിച്ചിരുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ സ്‍കൂളില്‍ നിന്നു പുറത്താക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസ് മൊഴി നല്‍കിയിട്ടുണ്ട്.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :