പഞ്ചാബില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പഞ്ചാബില്‍ നിന്നു തന്നെയെന്നും കെജ്‌രിവാള്‍

ന്യൂ​ഡല്‍ഹി, ബുധന്‍, 11 ജനുവരി 2017 (15:44 IST)

Widgets Magazine

പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള ആള്‍ ആയിരിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം താന്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തന്നെ തുടരുമെന്നും വ്യക്തമാക്കി. 
 
പഞ്ചാബില്‍ ചൊവ്വാഴ്ച നടന്ന പൊതുയോഗത്തില്‍ മനീഷ് സിസോദിയ നടത്തിയ പരാമര്‍ശമാണ് കെജ്‌രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്. നിങ്ങള്‍ ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ കെജ്‌രിവാളിനാണ് ആ വോട്ട് എന്നായിരുന്നു പഞ്ചാബില്‍ നടന്ന പൊതുയോഗത്തില്‍ മനീഷ് സിസോദിയ പറഞ്ഞത്. ഇത് പഞ്ചാബില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്ന വാര്‍ത്ത പ്രചരിക്കുന്നതിന് കാരണമായി.
 
വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല അഭിപ്രായ സര്‍വേകളും വന്നതില്‍ ആം ആദ്‌മി പാര്‍ട്ടി സംസ്ഥാനത്ത് മുന്നേറ്റം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

''ജിഷ്ണുവിന് നീതി ലഭിക്കണം, ഞങ്ങളുണ്ട് കൂടെ'' - രാജ്യാന്തര തലത്തിൽ നിന്നും ഒരു ക്യാമ്പസ് മുഴുവൻ പറയുന്നു

പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയി‌യുടെ ആത്മഹത്യയെ തുടർന്ന് ...

news

രണ്ടുവയസുകാരന്‍റെ തല പാത്രത്തിനകത്തായി: ഫയര്‍ഫോഴ്സ് രക്ഷയ്ക്കെത്തി

രണ്ടു വയസുകാരന്‍റെ തല അലൂമിനിയം പാത്രത്തിനകത്തു കുടുങ്ങിയത് പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സ് ...

Widgets Magazine