അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി, ചൊവ്വ, 10 ജനുവരി 2017 (18:02 IST)

Widgets Magazine

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പഞ്ചാബില്‍ പാര്‍ട്ടിയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇത് വ്യക്തമാക്കുന്ന സൂചനകള്‍ നല്കിയത്.
 
പാര്‍ട്ടിക്ക് വോട്ട് ചെയ്യുമ്പോള്‍ മനസ്സില്‍ അരവിന്ദ് കെജ്‌രിവാളിന്റെ മുഖ്യമന്ത്രി പദത്തിനാണ് വോട്ട് ചെയ്യുന്നതെന്ന ബോധ്യം വേണമെന്നായിരുന്നു മനീഷ് സിസോദിയ പറഞ്ഞത്.
 
മൊഹാലിയില്‍ നടന്ന റാലിയിലാണ് മനീഷ് സിസോദിയ ഇങ്ങനെ പറഞ്ഞത്. ആര് മുഖ്യമന്ത്രിയാകും എന്നത് വിഷയമല്ല. എന്നാല്‍, ആം ആദ്‌മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും നല്കിയ വാഗ്‌ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ ശ്രദ്ധിക്കുന്നവര്‍ ആയിരിക്കും.
 
പഞ്ചാബില്‍ കോണ്‍ഗ്രസും എസ് എ ഡി - ബി ജെ പി സഖ്യവുമാണ് ആം ആദ്‌മി പാര്‍ട്ടിയുടെ എതിരാളികള്‍. അതേസമയം, സിസോദിയയെ പരിഹസിച്ച് സുഖ്‌ബിര്‍ സിംഗ് ബാദല്‍ രംഗത്തെത്തി. പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ കെജ്‌രിവാളിന് വോട്ട് ചെയ്യണമെന്ന് പറയുകയാണ്. പഞ്ചാബിലെ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നില്ല എന്നുള്ളതിന് തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പിടിവാശി തുടരുന്നു; പ്രതിഷേധം ശക്തമാക്കി തിയേറ്റര്‍ ഉടമകള്‍ - വ്യാഴാഴ്‌ച മുതല്‍ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടും

സിനിമ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എ ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ ...

news

മോശക്കാര്‍ എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി എയര്‍ ഇന്ത്യ; ആശ്വാസം കണ്ടെത്തിയത് നൊബേല്‍ ജേതാവിന്റെ അഭിനന്ദനക്കുറിപ്പില്‍

ലോകത്തിലെ ഏറ്റവും മോശം സര്‍വ്വീസുകള്‍ നല്കുന്നവരില്‍ ഒന്നാണെന്ന അപവാദത്തിന് മറുപടിയുമായി ...

news

പണിയില്ലാതാകുന്ന ഒബാമ ഇനി എന്ത് ചെയ്യുമെന്ന് അറിയാമോ ?

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ബരാക് ഒബാമ ഇനി ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമെന്ന ...

news

രണ്ട് കോടിയുടെ വാഹനം, 40 ലക്ഷം രൂപയോളം നികുതി; ലക്ഷങ്ങൾ വിലമതിക്കുന്ന ഫാൻസി നമ്പറിന് യൂസഫലിക്ക് മുടക്കേണ്ടി വന്നത് വെറും രണ്ടായിരം രൂപ!

തന്റെ പുതിയ ബി.എം.ഡബ്ല്യൂ സ്പോര്‍ട്സ് വാഹനത്തിനു വേണ്ടിയാണ് യൂസഫലി തിരുവനന്തപുരം ആര്‍.ടി. ...

Widgets Magazine