കാവേരി നദീജലതർക്കം: തമിഴ്നാടിനും കേരളത്തിനും ജലമില്ല, കർണാടകത്തിന് അധിക ജലം; വിധി പതിനഞ്ചു വർഷത്തേക്ക്

വെള്ളി, 16 ഫെബ്രുവരി 2018 (11:24 IST)

Widgets Magazine

രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമവിധി പറഞ്ഞു. പുതിയ വിധിയിൽ കേരളത്തിനും തമിഴ്നാടിനും തിരിച്ചടിയേറ്റിരിക്കുകയാണ്. തമിഴ്നാടിന്റെ വിഹിതം സുപ്രിംകോടതി വെട്ടി കുറച്ചു. 15 വര്‍ഷത്തേക്കാണ് ഇന്നത്തെ വിധി. പിന്നീട് ആവശ്യമെങ്കില്‍ വിധി പുനപരിശോധിക്കും. 
 
ഇതുവരെ 192 ടിഎം.സി ജലമായിരുന്നു കര്‍ണാടകം തമഴ്‌നാടിന് നല്‍കിയിരുന്നത്. ഇത് 177.25 ടി.എം.സിയായാണ് കുറച്ചത്.  കര്‍ണാടകത്തിന് 14.75 ടി.എം.സി വെള്ളം അധികം നൽകാനും കോ‌ടതി ഉത്തരവിട്ടു. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. അതേസമയം, അധികജലം വേണമെന്ന കേരളത്തിന്റേയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി. 
 
വിധിയെ കര്‍ണാടകം സ്വാഗതം ചെയ്തു. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ (സി.ഡബ്ല്യു.ഡി.ടി.) 2007ലെ വിധിക്കെതിരേ നല്‍കിയ അപ്പീലിലാണ് വിധി പറഞ്ഞത്. പ്രക്ഷോഭങ്ങൾ ഉണ്ടകായേക്കാമെന്ന സൂചന കണക്കിലെടുത്ത് കാവേരി നദീജല പ്രദേശങ്ങളിൽ സുരക്ഷയൊരുക്കിയിരിക്കുകയാണ് പൊലീസ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നീരവ് മോദിക്കെതിരായ കുരുക്ക് മുറുകുന്നു; നോട്ട് അസാധുവാക്കിയപ്പോൾ കള്ളപ്പണം വെളുപ്പിച്ചു, ഇനി രക്ഷയില്ല?

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ വജ്രവ്യവസായി നീരവ് ...

news

ഷുഹൈബിന്റെ കൊലപാതകത്തെ കുറിച്ചു‌ള്ള പോസ്റ്റ്; കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ജസ്ലയെ നീക്കി

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ...

news

ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് അടിയന്തിര ചികിത്സാ ധനസഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ ...

news

അയാൾ പ്രിയങ്കയേയും പറ്റിച്ചു! നിയമനടപടിക്കൊരുങ്ങി നടി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച നീരവ് മോദിയ്‌ക്കെതിരെ ചലച്ചിത്രതാരം ...

Widgets Magazine