‘പറ്റുമെങ്കില്‍ എന്നെ ഭ്രാന്താശുപത്രിയില്‍ അടയ്ക്കൂ പ്ലീസ്...’ കട്ജു വീണ്ടും

ന്യൂഡല്‍ഹി| vishnu| Last Updated: ശനി, 16 നവം‌ബര്‍ 2019 (17:06 IST)
തന്നെ പിടിച്ച് ഭ്രാന്താശുപത്രിയില്‍ം അടയ്ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞുകൊണ്ട് വീണ്ടും സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ 'ബ്രിട്ടീഷ് ഏജന്റ്' എന്നുവിളിച്ച കട്ജുവിനെതിരെ പാര്‍ലമെന്റില്‍ ഇരുസഭകളും പ്രമേയം പാസാക്കിയതിനെതിരേയാണ് കട്ജു പരിഹാസ ശരവുമായി രംഗത്ത് എത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൌണ്ടിലാണ് പ്രമേയത്തെ പരിഹസിച്ചുകൊണ്ട് കട്ജു പോസ്റ്റ് ഇട്ടിരിക്കുന്നത്.

പറ്റുമെങ്കില്‍ തന്നെ ശിക്ഷിച്ച് ഭ്രാന്താലയത്തിലടയ്ക്കുന്നതാണ് നല്ലത്. എന്നാല്‍ തന്നെ ഏത് നിയമപ്രകാരം ശിക്ഷിക്കാന്‍ പറ്റുമെന്ന് നിയമപുസ്തകത്തില്‍ തപ്പുകയായിരിക്കും പാര്‍ലമെന്റംഗങ്ങള്‍. ഏതായാലും പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ രാഷ്ട്രീയപ്രവര്‍ത്തകന്‍ വില്യം പ്രൈനിന്റെ കാത് മുറിച്ചത് പോലൊന്നും തന്നോട് ചെയ്യാന്‍ നിയമം അനുവദിക്കില്ല. 'ഭ്രാന്തന്മാര്‍ക്കുള്ള നിയമ' പ്രകാരം തന്നെ ഭ്രാന്താലയത്തിലടയ്ക്കുന്നതാണ് നല്ലത്- ഇങ്ങനെ പോകുന്നു കട്ജുവിന്റെ പരിഹാസം.

ഗാന്ധിയേക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് വീണ്ടും പറഞ്ഞ കട്ജു ഗാന്ധിയെ രാഷ്ട്രപിതാവെന്ന് വിളിക്കുന്നത് അസംബന്ധമാണ് എന്ന് വീണ്ടും പറഞ്ഞു. കഴിയുമെങ്കില്‍ പെട്ടെന്നൊരു നിയമഭേദഗതി വരുത്തി താന്‍ ഇന്ത്യയിലെത്തുമ്പോള്‍ ജാമ്യമില്ലാ വ്യവസ്ഥയില്‍ അറസ്റ്റ് ചെയ്ത് മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതാണ് മറ്റൊരു ഉപായം. എന്നാലും താന്‍ പറഞ്ഞത് മാറ്റിപ്പറയാനോ ക്ഷമചോദിക്കാനോ ഒരുക്കമല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :