കശ്മീരില്‍ സൈന്യം ഭീകരരുടെ ഒളിത്താവളം തകര്‍ത്തു

ജമ്മു| VISHNU N L| Last Modified ബുധന്‍, 1 ജൂലൈ 2015 (19:17 IST)
ജമ്മു കശ്‌മീരിലെ കിഷ്‌ത്വാര്‍ ജില്ലയില്‍ സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലില്‍ തീവ്രവാദികളുടെ ഒളിസങ്കേതങ്ങള്‍ തകര്‍ത്തു. വന്‍ തോതില്‍ ആയുധശേഖരം പിടിച്ചെടുത്തതായി പ്രതിരോധമന്ത്രാലയം വ്യക്‌തമാക്കി.

റമദാന്‍ ദിനങ്ങളില്‍ പ്രദേശത്ത്‌ ആക്രമണം നടത്തുന്നതിനായി തീവ്രവാദികള്‍ സൂക്ഷിച്ചിരുന്നതാണ്‌ പിടിച്ചെടുത്ത ആയുധങ്ങളെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി. പോലീസും സൈന്യവും സംയുക്‌തമായാണ്‌ തെരച്ചിലിന്‌ നേതൃത്വം നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :