ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ ഒന്നും ചെയ്യുന്നില്ല: അമേരിക്ക

വാഷിങ്ടൺ| jibin| Last Modified ശനി, 20 ജൂണ്‍ 2015 (12:34 IST)
പാക് ഭീകരരുടെ പ്രധാന ലക്ഷ്യം തന്നെയാണെന്നും, ലഷ്‌കര്‍ ഇ ത്വയ്‌ബ പോലുള്ള ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും അമേരിക്ക. പാക് സർക്കാരിന്റെ അയഞ്ഞ സമീപനം ലഷ്‌കര്‍ ഇ ത്വയ്‌ബ ആളുകളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കിവരുന്നുണ്ട്. ഇപ്പോഴും ഭീകര പ്രവര്‍ത്തനം പാകിസ്ഥാനില്‍ സജീവമാണെന്നും
അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലഷ്‌കര്‍ ഇ ത്വയ്‌ബ പോലുള്ള ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ ഒരു നടപടിയും എടുക്കുന്നില്ല എന്ന കാര്യം പകല്‍ പോലെ സത്യമാണ്. 2008 നവംബറിലെ മുംബൈ ആക്രണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ ഒരു നടപടിയുമെടുക്കാന്‍ പാകിസ്താന്‍ തയാറായിട്ടില്ല. ജമ്മു കശ്മീരില്‍ ആക്രമണത്തിന് ശ്രമിക്കുന്ന തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്ഥാന്‍ സഹായം ചെയ്യുന്നുവെന്ന് ഇന്ത്യ തുടര്‍ച്ചയായി ആരോപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസിക്ക് നേരെയുണ്ടായ ആക്രമണവും പാക്ക് സഹായം ലഭിക്കുന്ന ഭീകര സംഘടനകൾ നടത്തിയതാണെന്നാണ് ഇന്ത്യയുടെ ആരോപണമെന്നും യുഎസ് പറയുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട 2014ലെ വാർഷിക റിപ്പോർട്ടിലാണ് കുറ്റപ്പെടുത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :