കാസർഗോഡ് വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് വീടിന് മുകളിലേയ്ക്ക് മറിഞ്ഞു: ആറ് മരണം നിരവധി പേർക്ക് പരിക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 3 ജനുവരി 2021 (15:09 IST)
കാസർഗോഡ്: കർണാടക അതിർത്തിയിൽ പാണത്തൂർ സുള്ളു റോഡിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് അറ് മരണം. ഈശ്വരമംഗലത്തുനിന്നും ചെത്തുകയത്തിലേയ്ക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണവിട്ട ബസ് ആൾതാമസമില്ലാത്ത വീടിന് മുകളിലേയ്ക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.

രണ്ട് കുട്ടികളും, രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. അർധമൂല സ്വദേശി ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെൽനാട് സ്വദേശി രാജേഷ് (45), പുത്തൂർ സ്വദേശിനി സുമതി എന്നിവരുടെ മൃതദേഹങ്ങളാണ് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിയ്ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗലാപുരത്തേയ്ക്ക് കൊണ്ടുപോയി. മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ബസിൽ ആകെ എഴുപതോളം പേർ ഉണ്ടായിരുന്നു. ഭാസ്കരൻ എന്നയാളുടെ വീടിന് മുകളിലേയ്ക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ വിട് ഭാഗികമായി തകർന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :