പനി, വേദന, അലർജി തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം, പക്ഷേ ഇരു വാനുകളും സുരക്ഷിതം: ഡ്രഗ്സ് കൺട്രോളർ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 3 ജനുവരി 2021 (12:57 IST)
രാജ്യത്ത് ഉപയോഗത്തിന് അനുമതി നൽകിയ കൊവിഷീൽഡ് വാക്സിനും കൊവാക്സിനും നുറുശതമാനം സുരക്ഷിതമാണെന്ന് ഡ്രഗ്സ് കൺ‌ട്രോളർ ജനറൽ ഓഫ് ഇന്ത്യ. പനി, വേദന, അലർജി തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം എന്നും, ഇത് എല്ലാ വാക്സിനുകൾക്കും ഉണ്ടാകുന്നതാണെന്നും ഡിസിജിഐ വിജി സൊമനി പറഞ്ഞു.

സുരക്ഷയിൽ നേരിയ പിഴവ് കണ്ടെത്തിയാൽപോലും വാക്സിന് അനുമതി നൽകില്ല. സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചകൾക്കും തയ്യാറല്ല. അനുമതി നൽകിയ രണ്ട് വാക്സിനുകളും നൂറുശതമാനവും സുരക്ഷിതമാണ്. പനി, വേദന, അലർജി തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടേയ്ക്കാം. ഇത് എല്ലാ വാക്സിനുകളിലും സാധാരണമാണ്. വാക്സിൻ ഉപയോഗിച്ചാൽ വന്ധ്യത വരും എന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിജി സൊമാനി വ്യക്തമാക്കി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :