കാശ്മീര്‍: സിപിഎം സ്ഥാനാര്‍ത്ഥി തരിഗാമിക്ക് വിജയം

Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2014 (18:13 IST)
കശ്മീരില്‍ സിപിഎം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി വിജയിച്ചു.334 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തരിഗാമിയുടെ വിജയം.
തരിഗാമി 20,574 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനര്‍ഥി പിഡിപിയിലെ നസീള്‍ അഹമ്മദ് ലവായ് 20,240 വോട്ട് നേടി. കുല്‍ഗാമില്‍ തരിഗാമി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് തിരഞ്ഞെടുപ്പ് വിജയത്തെ താരിഗാമിയും പാര്‍ട്ടി പ്രവര്‍ത്തകരും വീക്ഷിക്കുന്നത്.


നിരവധി തവണ ഭീകരരുടെ വധശ്രമങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട തരിഗാമിക്ക് കേന്ദ്ര സര്‍ക്കാര്‍ അതീവ സുരക്ഷ നല്‍കിയിട്ടുണ്ട്. കശ്മീരിലെ പരിസ്ഥിതി കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് താരിഗാമി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :