കനയ്യ കുമാറിന് വധഭീഷണിയുമായി ഡല്‍ഹിയില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

കനയ്യ കുമാറിന് വധഭീഷണിയുമായി ഡല്‍ഹിയില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

ന്യൂഡൽഹി| JOYS JOY| Last Modified ശനി, 12 മാര്‍ച്ച് 2016 (10:26 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന് വീണ്ടും വധഭീഷണി. വധഭീഷണിയുമായി ഡല്‍ഹിയില്‍ വിവിധയിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കുമെതിരെ വധഭീഷണിയുമായാണ് ഡല്‍ഹി നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാട്സ് ആപ്പിൽ പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്യുന്ന പോസ്റ്റർ വെള്ളിയാഴ്ച ജന്തർമന്ദർ പരിസരത്ത് പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ, ജന്തർമന്ദർ പരിസരത്ത് അന്വേഷണം നടത്തിയ പൊലീസിന് ഇത്തരത്തിലുള്ള ഒരു പോസ്റ്റർ കണ്ടെത്താനായിട്ടില്ല. “ജെ എൻ യുവിലെ ഈ രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുന്നത് രാജ്യധർമമാണ്. ഉമർ ഖാലിദിനെയും അനിബർ ഭട്ടാചാര്യയേയും കനയ്യയേയും ഞാൻ വെടിവെച്ചുകൊല്ലും." ഇതാണ് പോസ്റ്ററിലെ വാക്യങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :