ചെന്നൈ|
jibin|
Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (16:10 IST)
ജയലളിതയുടെ മരണശേഷം രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്ന തമിഴ്‌നാട്ടില്‍ പുതിയ നീക്കത്തിനൊരുങ്ങി കമല്‍ഹാസന്‍. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം തന്റെ പിറന്നാള്‍ദിനത്തില്‍ ഉണ്ടാകുമെന്നാണ് കമല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കടമകള്‍ നിര്‍വ്വഹിക്കാന്‍ മുന്നോട്ട് വരേണ്ട സമയമായിരിക്കുന്നു. എന്റെ പിറന്നാള്‍ദിനമായ നവംബര്‍ ഏഴിന് ആരാധകരും അഭ്യുതകാംക്ഷികളും കാത്തിരിക്കണമെന്നും ആനന്ദ വികടന്‍ എന്ന തമിഴ് വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.
എനിക്കായി കാത്തിരിക്കുന്ന യുവത്വത്തിന്റെ ആരവം എനിക്കുകേള്‍ക്കാം, ആ ആരവത്തെ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ആരാധകര്‍ക്കുവേണ്ടി ചില പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കേണ്ടതായിട്ടുണ്ട്. അടുത്ത മാസം ഏഴ് വരെ എല്ലാവരും കാത്തിരിക്കണമെന്നും കമല്‍ തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കി.
തമിഴ് രാഷ്‌ട്രീയത്തിലും ദേശീയ രാഷ്‌ട്രീയത്തിലും ശക്തമായ ഇടപെടലുകള്‍ നടത്തുന്ന കമല്‍സാഹന്‍ അടുത്ത മാസം എഴിന് രാഷ്‌ട്രീയപാര്‍ട്ടി പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. യുവാക്കളുടെ ശക്തമായ പിന്തുണയാണ് അദ്ദേഹത്തെ പെട്ടെന്ന് തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചന.
മെര്‍സല്‍ വിവാദം തമിഴ് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയതിനൊപ്പം ബിജെപി വിരുദ്ധവികാരം സംസ്ഥാനത്ത് ശക്തമാകുകയും ചെയ്‌ത സാഹചര്യം തനിക്ക് കൂടുതല്‍ അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് കമലുള്ളത്. അതേസമയം, രജനീകാന്തിനേക്കാള്‍ പിന്തുണ കമലിനാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.