മെര്‍സല്‍ വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി വിജയുടെ പത്രക്കുറിപ്പ്

മെര്‍സല്‍ വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി വിജയുടെ പത്രക്കുറിപ്പ്

  Vijay , mersal controversy , Cinema , Tamil , BJP , H Raja , വിജയ് , തമിഴ്‌ സിനിമാ , ബിജെപി , നരേന്ദ്ര മോദി , ഡിജിറ്റന്‍ ഇന്ത്യ
ചെന്നൈ| jibin| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2017 (16:55 IST)
തമിഴ്‌ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ മെര്‍സല്‍ വിവാദത്തില്‍ പരസ്യപ്രതികരണവുമായി നടൻ വിജയ് രംഗത്ത്. ചിത്രത്തെ വലിയ വിജയത്തിലേക്ക് നയിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് താരം പത്രക്കുറിപ്പിലൂടെ തന്റെ നിലപാടറിയിച്ചത്.

സി ജോസഫ് വിജയ് എന്ന പേരിൽ അഭിസംബോധന ചെയ്ത കത്തിലൂടെയായിരുന്നു വിജയ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും രാഷ്ട്രീയപ്രവർത്തകർക്കും നന്ദി പറഞ്ഞത്. മെര്‍സലിനെതിരെ എതിര്‍പ്പ് ശക്തമായപ്പോഴും അതിനെ പിന്തുണച്ച് രംഗത്തെത്തിയ എല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും വിജയ് പ്രതികരിച്ചു.

മെര്‍സലില്‍ വിജയുടെ കഥാപാത്രം പറഞ്ഞ ഡയലോഗുകളാണ് ബിജെപിയെ ചൊടിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതീക്ഷയോടെ നടപ്പാക്കിയ ഡിജിറ്റന്‍ ഇന്ത്യയേയും ജിഎസ്ടിയേയും പരാമര്‍ശിക്കുന്ന സീനുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ‌‌

വിജയ് ക്രിസ്‌ത്യാനിയായതിനാലാണ് മെര്‍സലിലൂടെ മോദി സര്‍ക്കാരിനെതിരെ വിദ്വോഷപ്രചാരണം നടത്തുന്നതെത്തായിരുന്നു ബിജെപി നേതാവ് എച്ച് രാജയുടെ പ്രസ്‌താവന.

അതേസമയം, ചിത്രം രണ്ടാം വാരത്തില്‍ തന്നെ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 170 കോടി ചിത്രം കളക്ഷന്‍ നേടിയതായാണ് റിപ്പോർട്ടുകൾ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :