കലാലയ രാഷ്ട്രീയത്തിനുള്ള വിലക്ക്: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി​ക്ക് - എജിയോട് നിയമോപദേശം തേടി

കലാലയ രാഷ്ട്രീയത്തിനുള്ള വിലക്ക്: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി​ക്ക്

 Campus politics , kerala , highcourt , supremcourt , AG , ക​ലാ​ല​യ രാ​ഷ്ട്രീ​യം , ഹൈ​ക്കോ​ട​തി , സു​പ്രീകോ​ട​തി , സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം/കൊച്ചി| jibin| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (19:24 IST)
ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന നി​യ​മ​ന​ട​പ​ടി​ക്ക്. വിലക്ക് നീക്കാനാണ് സര്‍ക്കാര്‍ കേസിലിടപെടുന്നത്. ഇത് സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഹൈ​ക്കോ​ട​തി​യി​ൽ റി​വി​ഷ​ൻ ഹ​ർ​ജി ന​ൽ​കു​ക​യോ സു​പ്രീകോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ക​യോ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യും സ​ർ​ക്കാ​ർ പ്ര​തി​നി​ധി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും റിപ്പോര്‍ട്ടുണ്ട്. എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിലാകും സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിക്കുക.

കലാലയങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ നിലപാട്. വിഷയത്തില്‍ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഏകാഭിപ്രായവും പിന്തുണയും ലഭിക്കുമെന്നുമാണ്
സർക്കാരിന്റെ പ്രതീക്ഷ.

ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​സം​ബ​ന്ധ​മാ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പറഞ്ഞു. കോടതിയുടേത് യു​ക്തി​ര​ഹി​ത​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി. മാതാപിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന കോടതിയുടെ നിരീക്ഷണമാണ് വിമര്‍ശനത്തിന് വിധേയമായത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :