സ്‌റ്റൈല്‍ മന്നനോട് കളിക്കാനില്ല; കബാലിക്ക് മുന്നില്‍ സെന്‍‌സര്‍ ബോര്‍ഡ് നല്ല പിള്ളയായി

ഒരു ഇന്ത്യന്‍ സിനിമയ്‌ക്കും ലഭിക്കാത്ത സ്വീകരണമാണ് കബാലിയുടെ ടീസറിന് ലഭിച്ചത്

kabali rajinikanth , kabali , bpx office , indian cinema ,  രജനികാന്ത് , കബാലി , പാ രഞ്ജിത്ത് , ഇന്ത്യന്‍ സിനിമാ , ടീസര്‍ , യു സര്‍ട്ടിഫിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 12 ജൂലൈ 2016 (19:16 IST)
ഇന്ത്യന്‍ സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലിക്ക് യു സര്‍ട്ടിഫിക്കറ്റ്. വെട്ടും തിരുത്തുമൊന്നുമില്ലാതെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിക്കേഷന്‍ തിങ്കളാഴ്ച ചിത്രം ക്ലിയര്‍ ചെയ്‌തു. ജൂലായ് 22നാണ് റിലീസ്.


ഒരു ഇന്ത്യന്‍ സിനിമയ്‌ക്കും ലഭിക്കാത്ത സ്വീകരണമാണ് കബാലിയുടെ ടീസറിന് ലഭിച്ചത്. രണ്ടു കോടിയിലധികമാളുകളാണ് ടീസര്‍ കണ്ടത്. മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബലീശ്വരനാണ് രജനിയുടെ കഥാപാത്രം.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏറെ കാലത്തിനുശേഷം രജനികാന്ത് സ്വന്തം പ്രായത്തിലുള്ള നായകകഥാപാത്രമാകുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലായാണ് ചിത്രീകരണം നടന്നത്. ഭാര്യയുടെ റോളില്‍ രാധിക ആപ്‌തെയും മകളുടെ വേഷത്തില്‍ ധന്‍സികയും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :