ശൗചാലയം നിര്‍മ്മിക്കൂ... സൗജന്യമായി കബാലി കാണൂ: വേറിട്ടൊരു ഓഫറുമായി സര്‍ക്കാര്‍

വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കബാലി സിനിമ സൗജന്യമായി കാണാമെന്നുള്ള ഓഫറുമായി പുതുച്ചേരി സര്‍ക്കാര്

puthuchery, kabali, rajnikanth, air asia, kiran bedi പുതുച്ചേരി, കബാലി, രജനികാന്ത്, എയര്‍ ഏഷ്യ, കിരണ്‍ ബേദി
പുതുച്ചേരി| സജിത്ത്| Last Modified വെള്ളി, 1 ജൂലൈ 2016 (11:53 IST)
വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കബാലി സിനിമ സൗജന്യമായി കാണാമെന്നുള്ള ഓഫറുമായി പുതുച്ചേരി സര്‍ക്കാര്‍. സെല്ലിപേട് ഗ്രാമപഞ്ചായത്ത് നിവാസികളുടെ ശൗചാലയങ്ങളുടെ അപര്യാപ്തത മറിക്കടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്.

ഗ്രാമനഗര വികസന ഏജന്‍സി നടത്തിയ സര്‍വേ പ്രകാരം സെല്ലിപേട് ഗ്രാമത്തില്‍ ശൗചാലയങ്ങള്‍ തീരെ കുറവാണ്. ആകെ 772 കുടുംബങ്ങളുള്ള സെല്ലിപേടില്‍ 447 കുടുംബങ്ങള്‍ക്കും സ്വന്തമായി ശൗചാലയമില്ലെന്ന് സര്‍വേയില്‍ വ്യക്തമായി. കൂടാതെ പുതുച്ചേരിയിലെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി രജനികാന്തിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ചിത്രത്തിലെ ഏതാനും സ്വീക്വന്‍സുകളില്‍ എയര്‍ ഏഷ്യയുടെ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചിട്ടുള്ളതിനാല്‍ കബാലിയുടെ റിലീസ് ദിനത്തില്‍ ബംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് എയര്‍ ഏഷ്യയും ഓഫര്‍ നല്‍കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :