പ്രശ്‌നം നിസാരമല്ല; ജസ്‌റ്റിന്‍ ബീബറുടെ സംഗീത പരിപാടിയുടെ സംഘാടകര്‍ കുടുങ്ങുമോ ?

ജസ്‌റ്റിന്‍ ബീബറുടെ സംഗീത പരിപാടിയുടെ സംഘാടകര്‍ കുടുങ്ങുമോ ?

 Justin bieber , singer Justin bieber , bieber , Navi Mumbai , Justin Bieber in India, Justin Bieber concert in India, Justin , ജസ്റ്റിൻ ബീബര്‍ , വൈറ്റ് ഫോക്സ് , അർജുൻ ജെയിന്‍ , സംഗീത പരിപാടി
താനെ| jibin| Last Modified ബുധന്‍, 24 മെയ് 2017 (14:20 IST)
ജസ്റ്റിൻ ബീബറുടെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചതിന് സംഘാടകരായ വൈറ്റ് ഫോക്സിന് കാരണം കാണിക്കൽ നോട്ടീസ്. താനെ കളക്ടറേറ്റിലെ വിനോദ വകുപ്പാണ് വൈറ്റ് ഫോക്സ് എംഡി അർജുൻ ജെയിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

സംഗീത പരിപാടിയുടെ സ്പോൺസർമാരെയും പങ്കാളികളെയും സംബന്ധിച്ച് പൂർണ്ണ വിവരം നൽകാത്തതിനാണ് നോട്ടീസ്. പരിപാടിയിൽ അനുവദിച്ചതിലും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിനും അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം നല്‍കിയില്ലെങ്കില്‍ 2.77 കോടി പിഴ ഒടുക്കാനാണ് അധികൃതരുടെ തീരുമാനം.

നോട്ടീസിന് മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സമയം അനിവദിച്ചിട്ടുണ്ടെങ്കിലും പരിപാടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തായി. ടിക്കറ്റ് ഇല്ലാതെ 7000ത്തോളം പേര്‍ പരിപാടിക്കെത്തിയതായും കണ്ടെത്തി. ഈ കണക്കുകള്‍ വ്യക്തമാക്കിയില്ലെങ്കില്‍ പിഴസംഖ്യ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :