Widgets Magazine Widgets Magazine

ബീബര്‍ പാതിരാത്രിയില്‍ അമേരിക്കയിലേക്കു മടങ്ങിയത് ഇക്കാരണത്താല്‍; വിവരങ്ങള്‍ പുറത്ത്

ഡല്‍ഹി, ശനി, 13 മെയ് 2017 (09:08 IST)

Widgets Magazine
 justin bieber, India , Pop singer , justin bieber india concert , Bieber , justin bieber leaves india , justin bieber shirtless ,  പോപ്പ് ഗായകന്‍ ജസ്‌റ്റിന്‍ ബിബര്‍ , ജസ്‌റ്റിന്‍ ബിബര്‍ , അമേരിക്ക , ബോളിവുഡ് , താജ് മഹല്‍ , ബീബര്‍ പാതിരാത്രിയില്‍

രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദു ചെയ്‌ത് പോപ്പ് ഗായകന്‍ ജസ്‌റ്റിന്‍ ബിബര്‍ ആരുമറിയാതെ പാതിരാത്രി തന്നെ അമേരിക്കയിലേക്കു മടങ്ങിയത് എന്തിനാണെന്ന ചോദ്യം ആരാധകര്‍ക്കിടെയില്‍ നിന്ന് ഉയരുകയാണ്. 
 
പരിപാടിക്കു സമ്മിശ്ര പ്രതികരണം നേരിടേണ്ടി വന്നതിന്റെ അപമാനത്തിലാകാം ബീബര്‍ ഇന്ത്യ വിട്ടതെന്നായിരുന്നു ആരാധകര്‍ അടകം പറഞ്ഞിരുന്നത്. എന്നാല്‍, അദ്ദേഹത്തിന് ഇന്ത്യന്‍ കാലാവസ്ഥ പിടിച്ചില്ലെന്നും ചൂട് സഹിക്കാന്‍ കഴിയാത്തതിനാലാണ് രാത്രി തന്നെ യു എസിലേക്ക് മടങ്ങിയതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ചൂട് സഹിക്കാന്‍ കഴിയാത്ത ബീബര്‍, ഷര്‍ട്ട് ഊരി കൈയില്‍ പിടിച്ചായിരുന്നു വണ്ടിയില്‍ കയറിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. സംഗീത പരിപാടിയ്ക്കിടയിലും ചൂട് സഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വിയർപ്പു തുടയ്ക്കാനേ ബീബറിനു സമയമുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഒരു നീല ടവ്വൽ കയ്യിൽ കരുതിയിരുന്നു. ഗിത്താര്‍ വായന പിഴച്ചത് ഇതുകൊണ്ടാണെന്നും താരത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
മുംബൈയിലെ സംഗീത പരിപാടി കഴിഞ്ഞ് പാതിരാത്രി തന്നെ താരം യുഎസിലേക്ക് മടങ്ങുകയായിരുന്നു. താജ് മഹല്‍ കാണാനോ, ബോളിവുഡ് താരങ്ങൾക്കൊപ്പം പാർട്ടിയില്‍ പങ്കെടുക്കാനോ നില്‍ക്കാതെയാണ് ബീബര്‍ മടങ്ങിയത്. സംഘാടകരായ വൈറ്റ് ഫോക്സ് കമ്പനി ബീബറിന്റെ വരവും പോക്കും ആസൂത്രണം ചെയ്തിരുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ നടപടിയില്ല; പൊലീസ് സ്‌റ്റേഷനില്‍ ആ യുവതി കാണിച്ചത് ഇങ്ങനെ

ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസ് നല്‍കാന്‍ എത്തിയ ഭാര്യ പോലീസ് ...

news

കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല; കണ്ണൂരിൽ ബിജെപി ഹർത്താൽ പുരോഗമിക്കുന്നു

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ...

news

അഴിമതിക്കാരനായ മാണിയെ കൂടെ നിര്‍ത്തേണ്ട കാര്യമില്ല: കാനം

അഴിമതിക്കാരനായ കെ എം മാണിയെ എല്‍ഡിഎഫിന്‍റെ കൂടെ നിര്‍ത്തേണ്ട കാര്യമില്ലെന്ന് സിപിഐ ...

news

എം എം മണി രാജിവച്ചില്ല, മാപ്പുപറഞ്ഞില്ല; പെമ്പിളൈ ഒരുമൈ സമരം നിര്‍ത്തി!

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 20 ദിവസമായി ...

Widgets Magazine Widgets Magazine