മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവച്ചു

ഹൈദരാബാദ്, തിങ്കള്‍, 16 ഏപ്രില്‍ 2018 (21:53 IST)

മക്ക മസ്ജിദ് സ്ഫോടനക്കേസ്, എന്‍ഐഎ, കോടതി, ജഡ്ജി, Judge, verdict, Mecca Masjid blast

മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വലിയ വഴിത്തിരിവ്. കേസില്‍ വിധിപറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവച്ചു. എന്‍ഐഎ കേസുകളില്‍ വിധിപറയുന്ന പ്രത്യേക ജഡ്ജി കെ രവീന്ദര്‍ റെഡ്ഡിയാണ് രാജിവച്ചത്. 
 
വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമായി വ്യക്തമാക്കിയിരിക്കുന്നത്. മക്ക മസ്ജിദ് സ്ഫോടന കേസിലെ വിധി പ്രസ്താവവുമായി തന്റെ രാജിക്കു ബന്ധമില്ലെന്നും രവീന്ദര്‍ റെഡ്ഡി അറിയിച്ചു. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരെയും കുറ്റവിമുക്തരാക്കി തിങ്കളാഴ്ചയാണ് ജഡ്ജി വിധി പറഞ്ഞത്. 
 
ഹൈദരാബാദിലെ മക്ക മസ്ജിദില്‍ 2007 മേയ് 18ന് നടന്ന സ്ഫോടനത്തില്‍ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. അമ്പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കേസില്‍ പ്രതികളുടെ കുറ്റം തെളിയിക്കാന്‍ എന്‍ഐഎയ്ക്കു സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് അഞ്ചുപേരെയും കോടതി കുറ്റവിമുക്തരാക്കിയത്. കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ സ്വാമി അസീമാനന്ദും ഉള്‍പ്പെടുന്നു.  
 
ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ ഒരു ടിഫിന്‍ ബോക്‌സില്‍ ഒളിപ്പിച്ചുവച്ചിരുന്ന ബോംബാണ് പൊട്ടിയത്. സെല്‍ഫോണ്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹർത്താലിനു പിന്നിൽ മുസ്‌ലീം തീവ്രവാദ സംഘടനകൾ, സഹായിക്കുന്നത് സി പി എമ്മെന്നും കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമൂഹ്യ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്ത ഹർത്താലിനു പിന്നിൽ മുസ്‌ലീം തീവ്രവാദ സംഘടനകളെന്ന് ബി ...

news

കത്തുവയില്‍ കത്തുന്നത് കേരളം? ഹര്‍ത്താല്‍ കലാപമായി- മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ

കത്തുവയയില്‍ എട്ട് വയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ ...

news

നവമാധ്യമങ്ങളുടെ ഹര്‍ത്താല്‍; സംഘടനകള്‍ ഇല്ലാത്ത ഹര്‍ത്താല്‍ അംഗീകരിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

സോഷ്യല്‍ മീഡിയകള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതായി ...

news

വേഗത കൂട്ടാൻ ട്രാക്കിനിരുവശത്തും മതിലുകെട്ടാൻ റെയിൽവേ ഒരുങ്ങുന്നു; ഡൽഹി -മുംബൈ റൂട്ടിൽ 500 കിലോമീറ്റർ മതിൽ കെട്ടും

പാതയുടേ ഇരു വശത്തും മതിൽ കെട്ടി വേഗത നിലനിർത്താൻ റെയിൽവേ ഒരുങ്ങുന്നു. ഡൽഹി മുംബൈ റെയിൽ ...

Widgets Magazine