സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (16:44 IST)
ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കിയതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ മോദി അഭിനന്ദിക്കുകയും ചെയ്തു. എക്സ് അക്കൗണ്ടിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിന് നരേന്ദ്രമോദി നന്ദി അറിയിച്ചത്.
ഇന്ത്യയും യുഎസും സാംസ്‌കാരിക സ്വത്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനും പുരാതന വസ്തുക്കള്‍ അവയുടെ ഉത്ഭവ സ്ഥലത്തേക്ക് തിരികെ നല്‍കുന്നതിനുമുള്ള കരാറില്‍ നേരത്തെ ഒപ്പുവച്ചിരുന്നു. ഡെലവേയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.