ജെ.എൻ.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസ്; എൻ ഐ എ അന്വേഷണം വേണ്ടെന്ന്​ ഡൽഹി ഹൈക്കോടതി

ജവഹർലാൽ നെഹ്​റു സർവകലാശാല,എൻ ഐ എ, കനയ്യ കുമാര്‍
ന്യൂഡൽഹി| rahul balan| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (13:01 IST)
ജവഹർലാൽ നെഹ്​റു സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ചുമത്തിയ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എൻ ഐ എയ്ക്ക് വിടണമെന്ന് ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥി
യൂണിയൻ നേതാവ്​ കനയ്യ കുമാറടക്കമുള്ളവര്‍ക്കെതിരായ ദേശദ്രോഹ​കേസ്​ കേസ്​ അ​ന്വേഷണത്തിന്​ മേൽനോട്ടം നൽകാൻ ജുഡീഷ്യൽ കമ്മീഷനെ ​നിയമിക്കണമെന്ന ആവശ്യവും കോടതി തള്ളി.

ജെ.എൻ.യുവിലെ അഫ്​സൽ ഗുരു അനുസ്​മരണം, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എന്നിവയെക്കുറിച്ച്​
അന്വേഷണം ​നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ ഡൽഹിയിലെ അഭിഭാഷകനായ രഞ്​ജന അഗ്​നിഹോത്രിയാണ്​ ഹൈകോടതിയെ സമീപിച്ചത്​.

എൻ ഐ എ
അന്വേഷണം വേണമെന്ന ആവശ്യം അനവസരത്തിലുള്ളതാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഡല്‍ഹി പൊലീസ്​ കേസ് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്​.
കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ഹരജിക്കാര​ന്റെ ആരോപണം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :