ജെഎന്‍യുവിൽ മുഴുവൻ സീറ്റുകളിലും എബിവിപിയെ പരാജയപ്പെടുത്തി യൂണിയന്‍ ഇടത് സഖ്യത്തിന്; മലയാളി അമുദ ജയദീപ് ജോയിന്റ് സെക്രട്ടറി

ജെഎന്‍യുവിൽ മുഴുവൻ സീറ്റുകളിലും എബിവിപിയെ പരാജയപ്പെടുത്തി യൂണിയന്‍ ഇടത് സഖ്യത്തിന്; മലയാളി അമുദ ജയദീപ് ജോയിന്റ് സെക്രട്ടറി

ന്യൂഡൽഹി| Rijisha M.| Last Modified ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (15:26 IST)
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വമ്പന്‍ ജയം. തെരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ സീറ്റുകളിലും എബിവിപിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടത് സഖ്യം വിജയം ഉറപ്പിച്ചത്. മലയാളി വിദ്യാര്‍ത്ഥിനി അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായി വിജയിച്ചു.

ഓള്‍ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്‍ (ഐസ), എസ്എഫ്‌ഐ, ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (ഡിഎസ്എഫ്), എഐഎസ്എഫ് എന്നീ വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ചാണ് ഇടതുപാനലില്‍ മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഐസയുടെ എന്‍ സായ് ബാലാജി 2151 വോട്ടുകളാണ് നേടിയാണ് വിജയം ഉറപ്പിച്ചത്. 1179 വോട്ട് ഭൂരിപക്ഷത്തിനാണ് സായ് ബാലാജി ജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള എബിവിയുടെ ലളിത് പാണ്ഡെ 972 വോട്ടുകള്‍ മാത്രമാണ് നേടിയത്.

സരിക ചൗധരി വൈസ് പ്രസിഡന്റായപ്പോള്‍ ഇജസ് അഹമ്മദ് റാത്തറാണു പുതിയ ജനറല്‍ സെക്രട്ടറി.
എബിവിപി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 14 മണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. വെള്ളിയാഴ്ചയാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ വോട്ടെടുപ്പ് അവസാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :