പട്ന|
vishnu|
Last Updated:
തിങ്കള്‍, 10 ഫെബ്രുവരി 2020 (15:41 IST)
രാഷ്ട്ര്രിയ പ്രതിസന്ധികള്‍ക്കിടെ ബീഹാറിലെ നിലവിലെ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയ്ക്ക് അനുകൂലമായി ഗവര്‍ണര്‍ തീരുമാനമെടുത്തു. മാഞ്ചി 20നു സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നാണ് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയുടെ വൈകിവന്ന തീരുമാനം. ജെഡിയു നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത് അംഗീകരിച്ച സ്പീക്കറുടെ നടപടി പട്ന ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് രാത്രിയില്‍ മാഞ്ചിയ്ക്ക് പരോക്ഷ പിന്തുണ നല്‍കുന്ന തീരുമാനം എത്തിയത്.
നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന 20നു ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത ശേഷം ഉടന്‍ തന്നെ മാഞ്ചി ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. നിലവില്‍ മാഞ്ചിയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്നു മാത്രമല്ല, ജെഡിയുവില്‍ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ്.
അതേസമയം സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുമ്പോള്‍ മാഞ്ചിയെ ബിജെപി പിന്തുണയ്ക്കുമെന്നാണ് സൂചന. ബിജെപിയുടെ പിന്തുണ ഉറപ്പാക്കിയാണ് മാഞ്ചി ഈ രാഷ്ട്രീയ നാടകങ്ങള്‍ കളിച്ചതെന്ന സൂചനകളുമുണ്ട്.